എൽ & ടി ക്ക് 2,100 കോടിയുടെ കരാർ

Posted on: January 1, 2018

മുംബൈ : എൽ & ടി ഹൈഡ്രോകാർബൺ എൻജിനീയറിംഗിന് 21,00 കോടി രൂപയുടെ നിർമാണക്കരാർ. എച്ച്പിസിഎൽ, റിലയൻസ് എന്നീ കമ്പനികളിൽ നിന്നാണ് കരാർ ലഭിച്ചിട്ടുള്ളത്.

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ വിശാഖപട്ടണം റിഫൈനിറിയോടനുബന്ധിച്ച് ക്രൂഡ് ഡിസ്റ്റിലേഷൻ, വാക്വം ഡിസ്റ്റിലേഷൻ യൂണിറ്റുകൾ, റിലയൻസ് ഇൻഡസ്ട്രീസിന്റെ ജാംനഗർ റിഫൈനറിയിലെ വികസനപ്രവർത്തനങ്ങൾ എന്നിവയുടെ കരാറാണ് എൽ & ടി നേടിയത്. ഇൻഫ്രസ്ട്രക്ചർ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയായ എൽ & ടി ക്ക് 17 ബില്യൺ ഡോളറിലേറെ വരുമാനമുണ്ട്.