ഗുജറാത്തിലും ഹിമാചലിലും ബിജെപിക്ക് കേവലഭൂരിപക്ഷം

Posted on: December 18, 2017

അഹമ്മദാബാദ് : ഗുജറാത്തിലും ഹിമാചൽപ്രദേശിലും ബിജെപി ഭരണം നേടാനുള്ള കേവല ഭൂരിപക്ഷം നേടി. ഹിമാചൽപ്രദേശിൽ കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തപ്പോൾ ആറാം തവണയാണ് ഗുജറത്തിൽ ബിജെപി അധികാരത്തിലെത്തുന്നത്. ഗുജറാത്തിലെ ആകെയുള്ള 182 സീറ്റുകളിൽ ബിജെപി 102 സീറ്റുകളിലും കോൺഗ്രസ് 76 സീറ്റുകളിലും മറ്റുള്ളവർ 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ഹിമാചൽപ്രദേശിൽ ആകെയുള്ള 68 സീറ്റുകളിൽ ബിജെപി 42 സീറ്റുകളിലും കോൺഗ്രസ് 22 സീറ്റുകളിലും മറ്റുള്ളവർ 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രേംകുമാർ ധുമാൽ പരാജയപ്പെട്ടു. ഹർക്കി മണ്ഡലത്തിൽ മുഖ്യമന്ത്രി വീരഭദ്രസിംഗ് വിജയിച്ചു. എന്നാൽ സിംല നോർത്തിൽ വീരഭദ്രസിംഗിന്റെ മകൻ വിക്രമാദിത്യ സിംഗ് പരാജയപ്പെട്ടു.