വിജയ് രൂപാണി വിജയിച്ചു

Posted on: December 18, 2017

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി വിജയ് രൂപാണി വിജയിച്ചു. ഗുജറാത്തിൽ ആറാം തവണയും ബിജെപി അധികാരത്തിൽ എത്തുമെന്ന് ഉറപ്പായി.

ബിജെപി നേതാക്കളായ ജിത്തുഭായി വഘാനി, നിതിൻ പട്ടേൽ, ആർ.സി.ഫാൽദു, ചിമൻ സപറിയ, ഹിതേഷ് കനോദിയ തുടങ്ങിയവർ ലീഡ് ചെയ്യുന്നു.

ഗൺപത് വാസവ, സൗരഭ് പട്ടേൽ, ദിലീപ് സംഘാനി, രാംസിംഗ് പാർമർ തുടങ്ങിയ ബിജെപി നേതാക്കൾ പിന്നിലാണ്.