19
Sunday
May 2024
May 2024
കേരളത്തിലെ വാണിജ്യനികുതി ചെക്ക്പോസ്റ്റുകൾ നിർത്തലാക്കുന്നു
Posted on: November 27, 2017
തിരുവനന്തപുരം : ചരക്ക് സേവന നികുതി (ജി എസ് ടി) പ്രാബല്യത്തിലായ സാഹചര്യത്തിൽ ഡിസംബർ ഒന്നു മുതൽ കേരളത്തിലെ വാണിജ്യനികുതി ചെക്ക് പോസ്റ്റുകൾ നിർത്തലാക്കും. ചെറുതും വലുതുമായ 84 ചെക്ക് പോസ്റ്റുകളാണ് സംസ്ഥാനത്തുള്ളത്. ചരക്ക് വാഹനങ്ങളിലെ ജി എസ് ടി ഡിക്ലറേഷൻ പരിശോധനമാത്രമാണ് ഇപ്പോൾ ചെക്ക് പോസ്റ്റുകളിൽ നടക്കുന്നത്.
ചെക്ക് പോസ്റ്റുകളിലെ അറുനൂറോളം ജീവനക്കാരെ മറ്റ് വില്പന നികുതി ഓഫീസുകളിലേക്ക് പുനർവിന്യസിപ്പിക്കാനും സർക്കാർ ഉത്തരവായിട്ടുണ്ട്.
TAGS: Commercial Tax Check Post | GST |
News in this Section