എബ്രഹാം ജോർജിന് നെഹ്‌റു പീസ് ഫൗണ്ടേഷൻ അവാർഡ്

Posted on: November 16, 2017

തിരുവനന്തപുരം : കേരള ട്രാവൽമാർട്ട് മുൻ പ്രസിഡന്റും ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് സിഎംഡിയുമായ എബ്രഹാം ജോർജിന് നെഹ്‌റു പീസ് ഫൗണ്ടേഷന്റെ എക്‌സലൻസ് ഇൻ ടൂറിസം അവാർഡ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ അവാർഡ് സമ്മാനിച്ചു.

മന്ത്രി മാത്യു ടി. തോമസ്, മുൻ നിയമസഭാ സ്പീക്കർ എൻ. ശക്തൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.