ഏബ്രഹാം ജോർജിന് മികച്ച ടൂർ ഓപ്പറേറ്റർക്കുള്ള ദേശീയ പുരസ്‌കാരം

Posted on: October 1, 2018

കൊച്ചി : ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഏബ്രഹാം ജോർജിന് മികച്ച ടൂർ ഓപ്പറേറ്റർക്കുള്ള ദേശീയ ടൂറിസം പുരസ്‌കാരം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഉപദേശക സമിതിയിലെ വിദഗ്ധ അംഗമാണ്.

ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം പുരസ്‌കാരം സമ്മാനിച്ചു. കേന്ദ്ര ടൂറിസം സെക്രട്ടറി രശ്മി വർമ്മ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.