എബ്രഹാം ജോര്‍ജ് ദേശീയ ടൂറിസം ഉപദേശക സമിതി വിദഗ്ദ്ധ അംഗം

Posted on: August 29, 2018

കൊച്ചി : കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ദേശീയ ടൂറിസം ഉപദേശക സമിതിയിലെ വിദഗ്ദ്ധ അംഗമായി ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സി എം ഡി എബ്രഹാം ജോര്‍ജിനെ നാമനിര്‍ദേശം ചെയ്തു.

കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. കേരളസര്‍ക്കാരിന്റെ മികച്ച പ്രാദേശിക ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.