04
Saturday
May 2024
May 2024
ലെസ്ലി തങ് വിസ്താര സിഇഒ
Posted on: October 16, 2017
മുംബൈ : വിസ്താര എയർലൈൻസിന്റെ സിഇഒയായി ലെസ്ലി തങിനെ നിയമിച്ചു. ബജറ്റ് ഏവിയേഷൻ ഹോൾഡിംഗ്സിന്റെ ചീഫ് കമേർഷ്യൽ ഓഫീസറായിരുന്നു. 1999 ൽ സിംഗപ്പൂർ എയർലൈൻസിൽ ചേർന്ന തങ് സിൽക്ക് എയർ ചീഫ് എക്സിക്യൂട്ടീവായും പ്രവർത്തിച്ചിട്ടുണ്ട്.
സിഇഒയായിരുന്ന ഫി തിക് യോ സിംഗപ്പൂർ എയർലൈൻസിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 2015 ൽ സർവീസ് തുടങ്ങിയ വിസ്താര ഫ്ളീറ്റിൽ 16 വിമാനങ്ങളാണുള്ളത്.
TAGS: Leslie Thng | Vistara |
News in this Section