ടെക്‌നോപാർക്കിൽ 1,500 കോടിയുടെ വിദേശനിക്ഷേപം

Posted on: September 17, 2014

TAURUS-Logo-smallതിരുവനന്തപുരം ടെക്‌നോപാർക്കിൽ 1,500 കോടിയുടെ വിദേശനിക്ഷേപം നടത്താൻ മന്ത്രിസഭ അനുമതി നൽകി. യുഎസിലെ നിക്ഷേപ സ്ഥാപനമായ ടോറസാണ് മൂലധനനിക്ഷേപം നടത്താൻ മുന്നോട്ടുവന്നിട്ടുള്ളത്. ടോറസ് ഡൗൺടൗൺ ടെക്‌നോപാർക്കിന് ആവശ്യമായ 20 ഏക്കർ ഭൂമി 90 വർഷത്തെ പാട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് നൽകുന്നത്.

സെസ് പദവിയോടെ 10 ഏക്കറും സെസ് പദവിയില്ലാതെ 9 ഏക്കറും ഭൂമി ടോറസിനു നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 20,000 പേർക്കു നേരിട്ടും 20,000 പേർക്ക് അല്ലാതെയും തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.