ഐ.ടി. കമ്പനികള്‍ക്ക് വാടകയിളവ്

Posted on: February 18, 2021

തിരുവനന്തപുരം : സര്‍ക്കാര്‍ ഐ.ടി. പാര്‍ക്കുകളില്‍ ആയിരം ചതുരശ്രയടി വരെ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും 2020 ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള വാടക എഴുതിത്തള്ളാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കാരണം പ്രതിസന്ധിയിലായ ഐ.ടി. കമ്പനികളെ സഹായിക്കാനാണ് തീരുമാനം.

25,000 ചതുരശ്രയടിവരെ സ്ഥലം ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് 2020 ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ 10,000 ചതുരശ്രയടിവരെയുള്ള സ്ഥലത്തിന്റെ വാടക ഒഴിവാക്കും. ബാക്കി സ്ഥലത്തിന്റെ വാടകയ്ക്ക് മൊറട്ടോറിയം ബാധകമായിരിക്കും. ഇതിനകം വാടക അടച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള മാസങ്ങളിലേക്ക് അത് വരവുവെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.