യുഎസ് കോൺസൽ ജനറൽ ഫിലിപ്പ് മിൻ ടെക്‌നോപാർക്ക് സന്ദർശിച്ചു

Posted on: November 20, 2014

Technopark-receives-Philip-

ചെന്നൈയിലെ യുഎസ് കോൺസൽ ജനറൽ ഫിലിപ്പ് എ മിൻ ഇന്നലെ ടെക്‌നോപാർക്ക് സന്ദർശിച്ചു. ടെക്‌നോപാർക്ക് സിഇഒ ഗിരീഷ് ബാബുവിന്റെ നേത്യത്വത്തിൽ കോൺസൽ ജനറലിനെ സ്വീകരിച്ചു. ടെക്‌നോപാർക്കിന്റെ പ്രവർത്തനങ്ങൾ സിഇഒ അദ്ദേഹത്തോട് വിശദീകരിച്ചു.

ടെക്‌നോപാർക്ക് ലഭ്യമാക്കുന്ന സേവനങ്ങളെക്കുറിച്ച് പാർക്കിലും പുറത്തും പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികളുടെ തലവന്മാരുമായി ഫിലിപ്പ് എ മിൻ കൂടിക്കാഴ്ച നടത്തി. പാർക്കിലെ അടിസ്ഥാനസൗകര്യങ്ങളെയും നഗരത്തിലെ പ്രവർത്തനാന്തരീക്ഷത്തെയും അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.