ടെക്‌നോപാർക്കിൽ എംപ്ലോയീസ് സഹകരണസംഘം

Posted on: May 2, 2015

Technopark-Co-Society-Big

തിരുവനന്തപുരം : ടെക്‌നോപാർക്കിലെ മുന്നൂറിലധികം കമ്പനികളിലായി ജോലിചെയ്യുന്ന 45,000 ജീവനക്കാർക്കു വേണ്ടി സഹകരണസംഘം രൂപീകരിച്ചു. ടെക്‌നോപാർക്ക് എംപ്ലോയീസ് സഹകരണസംഘത്തിന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല നിർവഹിച്ചു. കേരളത്തിലെ ഐടി രംഗത്തെ ആദ്യ സഹകരണ സംഘമാണിത്.

ഉദ്ഘാടനചടങ്ങിൽ എം. എ. വാഹിദ് എംഎൽഎ അധ്യക്ഷതവഹിച്ചു. മുൻഎംഎൽഎ കടകംപള്ളി സുരേന്ദ്രൻ ആദ്യനിക്ഷേപം സ്വീകരിച്ചു. കുടുബശ്രീ ഗവേണിംഗ് ബോഡി അംഗം അഡ്വ. ബിന്ദുകൃഷ്ണ സംഘത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ഷെയർ സർട്ടിഫിക്കേറ്റിന്റെ വിതരണോദ്ഘാടനം സംസ്ഥാനസഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റ് കെ. ആർ. അരവിന്ദാക്ഷനും വായ്പാവിതരണോദ്ഘാടനം കരമന ജയനും റെക്കറിംഗ് ഡിപ്പോസിറ്റ് സ്വീകരണം ജില്ലാ ബാങ്ക് പ്രസിഡന്റ് ഇ. ഷംസുദീനും നിർവഹിച്ചു.