ഇന്ത്യയിൽ 95 മൊബൈൽ നിർമാണശാലകൾ

Posted on: September 24, 2017

ന്യൂഡൽഹി : എൻഡിഎ സർക്കാർ അധികാരത്തിൽ വന്നശേഷം ഇന്ത്യയിൽ 95 മൊബൈൽ നിർമാണശാലകൾ ആരംഭിച്ചതായി കേന്ദ്ര നിയമ-ഐടി മന്ത്രി രവിശങ്കർ പ്രസാദ്. കാപ്പിറ്റൽ ഫൗണ്ടേഷനിൽ വാർഷിക പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.

ഇവയിൽ 32 നിർമാണശാലകൾ നോയിഡ, ഗ്രേറ്റർ നോയിഡ മേഖലയിലാണ്. ഇതോടെ ഇന്ത്യ മൊബൈൽ മാനുഫാക്ചറിംഗ് ഹബായി മാറിയതായും മന്ത്രി കൂട്ടിച്ചേർത്തു.