എസ് ബി ഐ ലൈഫ് ഇൻഷുറൻസ് ഐപിഒ 20 മുതൽ

Posted on: September 18, 2017

കൊച്ചി : എസ് ബി ഐ ലൈഫ് ഇൻഷുറൻസ് ഇനീഷ്യൽ പബ്ലിക് ഓഫർ സെപ്റ്റംബർ 20 ന് ആരംഭിക്കും പത്ത് രൂപ മുഖവിലയുള്ള 120,000,000 ഓഹരികളാണ് വിറ്റഴിക്കുക. ഇതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശമുള്ള 80,000,000 ഓഹരികളും ബിഎൻപി പാരിബാസ് കാർഡിഫ് എസ്.എ യുടെ പക്കലുള്ള 40,000,000 ഓഹരികളും ഉൾപ്പെടുന്നു. 2,000,000 ഓഹരികൾ അർഹരായ ജീവനക്കാർക്ക് ഓഹരി ഒന്നിന് 68 രൂപ വീതം ഡിസ്‌കൗണ്ടിൽ നൽകും. സ്റ്റേറ്റ് ബാങ്ക് ഓഹരി ഉടമകൾക്ക് 12,000,000 ഓഹരികൾ നീക്കി വെച്ചിട്ടുണ്ട്.

ഇഷ്യുവിന്റെ പ്രൈസ് ബാൻഡ് 685 – 700 രൂപയാണ്. ചുരുങ്ങിയത് 21 ഓഹരികൾക്കോ 21 ന്റെ ഗുണിതങ്ങൾക്കോ അപേക്ഷിക്കണം. സെപ്റ്റംബർ 22 ന് ഐപിഒ ക്ലോസ് ചെയ്യും. ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷണൽ സെക്യൂരിറ്റീസ്, ആക്‌സിസ് കാപിറ്റൽ, ബിഎൻപി പാരിബാസ്, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്‌സ്, ഐസിഐസിഐ സെക്യൂരിറ്റീസ്, കൊട്ടക് മഹീന്ദ്ര കാപിറ്റൽ, എസ്ബിഐ കാപിറ്റൽ മാർക്കറ്റ്‌സ് എന്നിവയാണ് ലീഡ് മാനേജർമാർ.