ബി എസ് എൻ എൽ നെറ്റ് വർക്ക് വികസനത്തിന് 6000 കോടി രൂപ മുതൽമുടക്കും

Posted on: September 9, 2017

ന്യൂഡൽഹി : ബി എസ് എൻ എൽ നെറ്റ് വർക്ക് വികസനത്തിന് രണ്ട് വർഷത്തിനുള്ളിൽ 6000 കോടി രൂപ മുതൽമുടക്കും. വികസനത്തിന്റെ ഭാഗമായി 40,000 ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ സ്ഥാപിക്കും. 2ജി, 3ജി, 4ജി സൈറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ഇതോടെ ബേസ് സ്‌റ്റേഷനുകളുടെ എണ്ണം 130,000 ൽ നിന്ന് 170,000 മായി വർധിക്കും.

നെറ്റ് വർക്ക് വികസനത്തിന് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യാൻ നോകിയയ്ക്കും ചൈനീസ് കമ്പനിയായ ഇസഡ്ടിഇക്കും കരാർ നൽകിയിട്ടുണ്ട്.

TAGS: BSNL |