സണ്ണി എബ്രഹാം ഇളംകുളത്ത് നിര്യാതനായി

Posted on: September 1, 2017

കോട്ടയം : അയർലൻഡിലെ ക്‌നാനായ കത്തോലിക്ക അസോസിയേഷന്റെ അമരക്കാരനും വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസ് ട്രഷററുമായ കോട്ടയം എസ് എച്ച് മൗണ്ട് ഇളംകുളത്ത് സണ്ണി എബ്രഹാം (58) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം എസ്. എച്ച് മൗണ്ട് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ ജാൻസി (സ്റ്റാഫ് നേഴ്‌സ്, മാറ്റർ ഹോസ്പിറ്റൽ, അയർലൻഡ്) ഞീഴൂർ നെടിയകാലായിൽ കുടുംബാംഗം. മക്കൾ : സിഞ്ചുമോൾ, സച്ചു, സഞ്ജു (മൂന്നു പേരും ഡബ്ലിനിൽ വിദ്യാർത്ഥികളാണ്).

പിതാവ് പരേതനായ ഇളംകുളത്ത് മാത്തൻ എബ്രഹം. മാതാവ് പരേതയായ അന്നമ്മ കുമരകം സ്രാമ്പിച്ചിറ കുടുംബാംഗമാണ്. അമ്മയുടെ മരണവിവരമറിഞ്ഞ് ഓഗസ്റ്റ് 11 ന് നാട്ടിലെത്തിയതായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സഹോദരങ്ങൾ : സൂസമ്മ ജോൺ, ജോൺ (അടിച്ചിറ), ത്രേസ്യാമ്മ ജോസ്, മരിയ തോമസ് (യുഎസ്എ), ജോസഫ് (ഇളംകുളത്ത് ഇലക്ട്രിക്കൽസ്), പരേതനായ മാത്യു (കുഞ്ഞച്ചൻ).

TAGS: Sunny Abraham |