കാഷ്മീരിൽ ബിഎസ്എൻഎല്ലിന്റെ ഫ്രീകോൾ ഓഫർ

Posted on: September 14, 2014

BSNL-Logo--b

പ്രളയം ദുരന്തം വിതച്ച ജമ്മുകാഷ്മീരിൽ ഒരാഴ്ചത്തേക്ക് ബിഎസ്എൻഎല്ലിന്റെ സൗജന്യ കോൾ ഓഫർ. സ്വകാര്യ മൊബൈൽ കമ്പനികൾ ദിവസവും 60 മിനിട്ട് ഫ്രീ എയർടൈം വാഗ്ദാനം ചെയ്തിട്ടുണ്ട്.

പൂഞ്ചിൽ ഒഴികെ മൊബൈൽ നെറ്റ് വർക്ക് പുനസ്ഥാപിച്ചതായി കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് അവകാശപ്പെട്ടു. 12,306 മൊബൈൽ ടവറുകളാണ് ജമ്മുകാഷ്മീരിലുള്ളത്. 8,000 ലാൻഡ് ഫോണുകൾ പ്രവർത്തിച്ചു തുടങ്ങിയതായും മന്ത്രി അറിയിച്ചു. ശ്രീനഗർ എയർപോർട്ടിൽ അഞ്ച് സൗജന്യ പബ്ലിക് കോൾ ബൂത്തുകളും വൈഫൈ സ്‌പോട്ടുകളും തുറന്നിട്ടുണ്ട്.

TAGS: Bharti Airtel | BSNL | Idea |