എസ് ബി ഐ 0.5 ശതമാനം പലിശ കുറച്ചു

Posted on: July 31, 2017

ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 0.5 ശതമാനം കുറവ് വരുത്തി. നിലവിൽ നാല് ശതമാനമായിരുന്ന പലിശ 3.5 ശതമാനമായാണ് കുറച്ചത്. ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇതു ബാധകമാണ്. ഒരു കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നാല് ശതമാനമായി തുടരും.

റിസർവ് ബാങ്കിന്റെ വായ്പാനയം ബുധനാഴ്ച പുറത്തുവരാനിരിക്കെയാണ് എസ് ബി ഐ നിരക്ക് കുറച്ചത്. പലിശനിരക്കുകളിൽ ആർ ബി ഐ കുറവ് വരുത്തിയേക്കുമെന്നാണ് വിപണിവൃത്തങ്ങളുടെ പ്രതീക്ഷ.