നിസാൻ നവീകരിച്ച മൈക്ര വിപണിയിൽ ഇറക്കി

Posted on: June 2, 2017

ന്യൂഡൽഹി : നിസാൻ മോട്ടോർ നവീകരിച്ച മൈക്ര ഹാച്ച്ബാക്ക് വിപണിയിൽ അവതരിപ്പിച്ചു. പെട്രോൾ വേരിയന്റിന് 5.99 – 6.95 ലക്ഷം വരെയും ഡീസൽ മോഡലിന് 6.62 – 7.23 ലക്ഷം രൂപ വരെയുമാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം വില.

പുതിയ മൈക്ര ജാപ്പനീസ് സാങ്കേതിക മികവിന്റെയും യൂറോപ്യൻ സ്റ്റൈലിംഗിന്റെയും സങ്കലനമാണെന്ന് നിസാൻ മോട്ടോർ ഇന്ത്യ എംഡി അരുൺ മൽഹോത്ര പറഞ്ഞു. ഓട്ടോ ഹെഡ്‌ലാമ്പ്‌സ്, റെയിൻ സെൻസിംഗ് വൈപ്പേഴ്‌സ് തുടങ്ങി നിരവധി സവിശേഷതകൾ പുതിയ മൈക്രയിലുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.

TAGS: Nissan Micra |