ഇന്ത്യയിൽ 9,000 കാറുകൾ നിസാൻ തിരിച്ചുവിളിക്കുന്നു

Posted on: October 24, 2014

Nissan-Sunny-rear-big

ഇന്ത്യയിൽ മൈക്ര, സണ്ണി വിഭാഗങ്ങളിൽപ്പെട്ട 9,000 കാറുകൾ നിസാൻ തിരിച്ചുവിളിക്കുന്നു. എയർബാഗ് തകരാറുകൾ കാരണമാണ് കാറുകൾ തിരിച്ചുവിളിക്കുന്നതെന്ന് നിസാൻ അറിയിച്ചു. 2008 നും 2012 നും മധ്യേ നിർമ്മിച്ച കാറുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്.

എയർബാഗുകളുടെ തകരാറ് നിസാൻ ഡീലർമാർ മുഖേന കമ്പനി പരിഹരിച്ചു നൽകും. ജപ്പാനിലെ തക്കാറ്റ കമ്പനി നിർമിച്ച എയർബാഗുകളുടെ തകരാറ് ലോകമെമ്പാടുമായി പത്തു കാർ നിർമാതക്കളെ ബാധിച്ചിട്ടുണ്ട്.