അശോക് ലേലാൻഡിന് 1,500 കോടിയുടെ ഓർഡർ

Posted on: September 9, 2014

Ashok-Leyland-Bus-big

വിവിധ സംസ്ഥാനങ്ങളുടെ ട്രാൻസ്‌പോർട്ട് കോർപറേഷനുകൾക്കായി 4,000 ബസുകൾ നിർമ്മിക്കാനുള്ള 1,500 കോടിയുടെ കരാർ അശോക് ലേലാൻഡിനു ലഭിച്ചു. കൽക്കട്ട സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട്, ബംഗലുരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്, ആന്ധ്രപ്രദേശ് റോഡ് ട്രാൻസ്‌പോർട്ട്, ജയപ്പൂർ സിറ്റി ട്രാൻസ്‌പോർട്ട്, പൂനെ മഹാനഗർ പരിവാഹൻ മഹാമണ്ഡൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഓർഡർ നൽകിയിട്ടുള്ളത്.

ജെഎൻഎൻയുആർഎം-2 പദ്ധതിയുടെ ഭാഗമായി ലഭിച്ച കരാർ പ്രകാരം ബസുകളുടെ വിതരണം ആരംഭിച്ചതായി കമ്പനി അറിയിച്ചു.