ജമ്മുകാഷ്മീർ, ജാർഖണ്ഡ് തെരഞ്ഞെടുപ്പ് നവംബർ 25 മുതൽ

Posted on: October 25, 2014

Election-Commission-of-Indi

ജമ്മുകാഷ്മീർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ടു സംസ്ഥാനങ്ങളിലും അഞ്ചുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

നവംബർ 25 ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കും. രണ്ടാംഘട്ടം ഡിസംബർ രണ്ടിനും മൂന്നാംഘട്ടം ഡിസംബർ ഒൻപതിനും നാലാംഘട്ടം ഡിസംബർ 14 നും അഞ്ചാംഘട്ടം ഡിസംബർ 20 നും നടത്തുമെന്നാണ് കേന്ദ്രതെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചിട്ടുള്ളത്.

ഡിസംബർ 23 നാണ് രണ്ടും സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ. ജമ്മുകാഷ്മീരിലെ 87 ഉം ജാർഖണ്ഡിലെ 81 ഉം മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.