എച്ച് ഡി എഫ് സി ബാങ്ക് 4,500 ജീവനക്കാരെ കുറച്ചു

Posted on: January 26, 2017

മുംബൈ : എച്ച് ഡി എഫ് സി ബാങ്ക് നടപ്പ് സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ 4,500 ജീവനക്കാരെ കുറച്ചു. ബാങ്ക് ജീവനക്കാരുടെ എണ്ണം 2016 സെപ്റ്റംബറിലെ 95,002 ൽ നിന്ന് ഡിസംബർ 31 ന് 90,421 ആയി ചുരുങ്ങി.

പുതിയ റിക്രൂട്ടിംഗും മരവിപ്പിച്ചിരിക്കുകയാണ്. ജീവനക്കാരെ കുറച്ച നടപടി സമ്പദ് വ്യവസ്ഥ ഉടനെയെങ്ങും വളർച്ച നേടില്ലെന്നുള്ളതിന്റെ സൂചനയായി നിരീക്ഷകർ കരുതുന്നു. വരുമാനക്കുറവിനെ തുടർന്ന് ചെലചുരുക്കലിന്റെയും ഭാഗമായാണ് ജീവനക്കാരെ കുറച്ചതെന്ന് ഇക്‌ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

TAGS: HDFC Bank | Job Cut |