ഹ്യുണ്ടായ് ഗ്ലോബൽ ചീഫ് ചുംഗ് മോംഗ് ഇന്ത്യയിൽ

Posted on: September 8, 2014

Chung-Mong-koo-Hyundai-Chai

ഹ്യൂണ്ടായ് മോട്ടോർ ഗ്ലോബൽ ചീഫ് ചുംഗ് മോംഗ് കു മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ചെന്നൈയിൽ എത്തി. കമ്പനിയുടെ 14 ഉന്നതതല സാങ്കേതിക വിദഗ്ധരും ചുംഗിനെ അനുഗമിക്കുന്നുണ്ട്.

2010 ലാണ് ഇതിനു മുമ്പ് ചുംഗ് ഇന്ത്യ സന്ദർശിച്ചത്. ഹ്യുണ്ടായുടെ ശ്രീപെരുമ്പത്തൂർ പ്ലാന്റിൽ കാർ ഉത്പാദനം സ്ഥാപിതശേഷിയായ 6,20000 യൂണിറ്റുകളിലെത്തി. ഇന്ത്യയിൽ പ്രതിവർഷം 22,500 കോടിയുടെ വിറ്റുവരവുള്ള ഹ്യുണ്ടായ്, രണ്ടാമത്തെ പ്ലാന്റ സ്ഥാപിക്കാനുള്ള ആലോചനയ്ക്കിടെയാണ് ചുംഗിന്റെ സന്ദർശനം.