പഞ്ചാബ് നാഷണൽ ബാങ്ക് 1,500 കോടി രൂപ സമാഹരിക്കും

Posted on: September 6, 2014

Punjab-national-bank-big

പഞ്ചാബ് നാഷണൽ ബാങ്ക് 1,500 കോടി രൂപയുടെ മൂലധനസമാഹരണം നടത്തും. ബാസൽ 111 നിബന്ധനകൾ പാലിക്കുന്നതിന്റെ ഭാഗമായാണ് പിഎൻബി ടയർ 2 ബോണ്ടുകളിലൂടെ മൂലധനസമാഹരണം നടത്താൻ ഒരുങ്ങുന്നത്.

2014 ജൂണിലെ കണക്കുകൾ പ്രകാരം പഞ്ചാബ് നാഷണൽ ബാങ്കിന്റെ മൂലധനപര്യാപ്തത 11.52 ശതമാനമാണ്. ഗവൺമെന്റ് ഓഹരിപങ്കാളിത്തം 58.9 ശതമാനം. ബാങ്കിന്റെ അറ്റ ആസ്തിമൂല്യം 35,900 കോടി രൂപ. ബോണ്ട് ഇഷ്യുവിന് ക്രിസിൽ ട്രിപ്പിൾ എ റേറ്റിംഗ് നൽകിയിട്ടുണ്ട്.