ബൈജൂസിൽ ഐഎഫ്‌സി നിക്ഷേപം നടത്തി

Posted on: December 20, 2016

ബംഗലുരു : ലേണിംഗ് ആപ്പായ ബൈജൂസിൽ വേൾഡ് ബാങ്ക് ഗ്രൂപ്പിന്റെ ഭാഗമായ ഐഎഫ്‌സി നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബറിൽ ചാൻ സുക്കർബെർഗ് ഇനീഷ്യേറ്റീവും സെക്വയ കാപ്പിറ്റലും കൂടി ബൈജൂസിൽ 50 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു.

ആരിൻ കാപ്പിറ്റൽ 2013 ൽ 9 മില്യൺ ഡോളറും കഴിഞ്ഞ വർഷം സെക്വയ കാപ്പിറ്റൽ 25 മില്യൺ ഡോളറും സെക്വയയും സോഫിനയും കൂടി ഈ വർഷം ആദ്യം 75 മില്യൺ ഡോളറും മുതൽമുടക്കിയിരുന്നു.