ജോയ് ആലുക്കാസ് ന്യൂ ജേഴ്‌സി ഷോറൂം ഉദ്ഘാടനം ഡിസംബർ 17 ന്

Posted on: December 14, 2016

joy-alukkas-newjersy-banner

ന്യൂയോർക്ക് : ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ രണ്ടാമത്തെ ഷോറൂം ന്യൂ ജേഴ്‌സിയിലെ എഡിസണിൽ ഡിസംബർ 17 ന് ഉദ്ഘാടനം ചെയ്യും. ആഗോള ബ്രാൻഡായ ജോയ് ആലുക്കാസിന് ഷോറൂമുകളുളള 11 ാമത് രാജ്യമാണ് അമേരിക്ക. ഷിക്കാഗോയിലെ വെസ്റ്റ് ഡേവൻ അവന്യൂവിലും പുതിയ ഷോറൂം ഉടൻ പ്രവർത്തനം തുടങ്ങും.

ഏറ്റവും ലേറ്റസ്റ്റ് ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഭരണങ്ങൾക്കൊപ്പം ജോയ് ആലൂക്കാസ് ജ്വല്ലറിയുടെ തനതു ബ്രാൻഡുകളായ വേദ, പ്രൈഡ് ഡയമണ്ട്‌സ്, എലഗൻസ് പോൽകി ഡയമണ്ട്‌സ്, മസാക്കി പേൾസ് കളക്ഷൻ, സെനിന ടർകിഷ് ജ്വല്ലറി കളക്ഷൻ, ലിൽ ജോയ് കിഡ്‌സ് ജ്വല്ലറി കളക്ഷൻ, അപൂർവ ആന്റിക് കളക്ഷൻ, രത്‌ന പ്രെഷ്യസ് സ്റ്റോൺ കളക്ഷൻ, എത്‌നിക്, സ്‌പെഷ്യൽ ഒക്കേഷണൽ ജ്വല്ലറി, കണ്ടംപററി ജ്വല്ലറി എന്നിവയുടെ വിപുലമായ ശേഖരങ്ങളും പുതിയ ഷോറൂമിൽ ലഭ്യമാകും.

അന്താരാഷ്ട്രതലത്തിൽ സ്വർണ്ണാഭരണ റീട്ടെയ്ൽ രംഗത്തെ മികവിന് സൂപ്പർ ബ്രാൻഡ് അവാർഡ് തുടർച്ചയായി കഴിഞ്ഞ ഏഴു വർഷവും ലഭിച്ച സ്ഥാപനമാണ് ജോയ്ആലുക്കാസ്.

TAGS: Joy Alukkas |