ഇന്തോനേഷ്യയിൽ ഭൂചലനം 25 പേർ മരണമടഞ്ഞു

Posted on: December 7, 2016

indonesia-earthquake-big

ജക്കാർത്ത : ഇന്തോനേഷ്യയിലെ ബന്ദ എയ്ക്ക് നഗരത്തിൽ ഇന്നു പുലർച്ചയുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 25 പേർ മരണമടഞ്ഞു. സുമാത്ര തീരത്തുണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്‌കെയിലിൽ 6.4 രേഖപ്പെടുത്തി. നൂറുകണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 40 കെട്ടിടങ്ങൾ തകർന്നു.

നാശാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിയതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സുനാമിക്ക് സാധ്യതയില്ലെന്ന് ഇന്തോനേഷ്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.