മഹീന്ദ്രയുടെ വില്പനയിൽ 7 ശതമാനം ഇടിവ്

Posted on: September 5, 2014

Mahindra-XUV500-SILVER

ഓഗസ്റ്റിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വില്പനയിൽ 7 ശതമാനം കുറവ്. വില്പന കഴിഞ്ഞവർഷം ഓഗസ്റ്റിലെ 37,897 യൂണിറ്റുകളിൽ നിന്ന് ഈ ഓഗസ്റ്റിൽ 35,175 യൂണിറ്റുകളായി.

ആഭ്യന്തരവിപണിയിലെ വില്പ 33,145 യൂണിറ്റുകൾ. 2030 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. ത്രീവീലർ വിഭാഗത്തിൽ ആറു ശതമാനം (5,433 യൂണിറ്റുകൾ) വളർച്ച രേഖപ്പെടുത്തി.