പാരദ്വീപ് റിഫൈനറിയിൽ മുതൽ മുടക്കാൻ കുവൈറ്റ് പെട്രോളിയം

Posted on: September 4, 2014

Refinery-big

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പാരദ്വീപ് റിഫൈനറിയിൽ മുതൽമുടക്കാൻ കുവൈറ്റ് പെട്രോളിയം ഒരുങ്ങുന്നു. പാരദ്വീപ് റിഫൈനറിയ്ക്ക് ആവശ്യമായ ക്രൂഡോയിലിന്റെ 60 ശതമാനവും കുവൈറ്റ് പെട്രോളിയം വിതരണം ചെയ്യും.

പ്രതിദിനം 3,00000 ബാരലാണ് ഒറീസയിലെ പാരദ്വീപ് റിഫൈനറിയുടെ റിഫൈനിംഗ് ശേഷി. അമേരിക്കയിലെ ഷെയ്ൽ ബൂമാണ് ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ പുതിയ വിപണി കണ്ടെത്താൻ കുവൈറ്റ് പെട്രോളിയത്തെ പ്രേരിപ്പിച്ചത്. കഴിഞ്ഞ മാസം ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും കുവൈറ്റ് പെട്രോളിയത്തിന്റെയും ഉന്നതതല യോഗം ചേർന്നിരുന്നു.