ഇൻഫോസിസിന് ബിപിയുടെ കരാർ

Posted on: September 4, 2014

BP-big

യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ ബിപിയുടെ ഐടി സേവന കരാർ ഇൻഫോസിസിന് ലഭിച്ചു. അഞ്ചു വർഷത്തെ കരാറിന്റെ മൂല്യം ഇൻഫോസിസ് വെളിപ്പെടുത്തിയിട്ടില്ല.

സെപ്റ്റംബർ ഒന്നു മുതൽ കരാറിന് പ്രാബല്യമുണ്ട്. 80 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ബിപി, എണ്ണ പര്യവേക്ഷണം, ഉത്പാദനം, ശുദ്ധീകരണം, വിപണനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു.