പഴയ നോട്ട് ഉപയോഗിക്കാനുള്ള സമയപരിധി നീട്ടിയത് സിഒഎഐ സ്വാഗതം ചെയ്തു

Posted on: December 1, 2016

coai-logo-bigകൊച്ചി : മൊബൈൽ പ്രീപെയ്ഡ് റീചാർജുകൾക്ക് നിരോധിച്ച 500 രൂപ നോട്ട് ഉപയോഗിക്കാനുള്ള സമയ പരിധി നീട്ടിയതിനെ സെല്ലുലാർ ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) സ്വാഗതം ചെയ്തു. ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് ഞങ്ങളുടെ ആവശ്യം അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും ആളുകൾക്ക് ടോപ് – അപ്പും മൊബൈൽഫോൺ ഉപയോഗവും സുഗമമായി തുടരാൻ ഇത് വഴിയൊരുക്കുമെന്നും സിഒഎഐ ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് പറഞ്ഞു.

നാട്ടുകൾ ആസാധുവാക്കിയതോടെ പണത്തിന് ക്ഷാമം അനുഭവിച്ച ഉപഭോക്താവിന്റെ ഡിമാൻഡ് കുറയുകയും ഈ രംഗത്ത് വ്യവസായം 30-50 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിസന്ധി കണക്കിലെടുത്താണ് സിഒഎഐ ദൈനം ദിന ആവശ്യങ്ങൾക്ക് പുതിയ നേട്ടുകൾ ലഭ്യമാകുംവരെ പഴയ നോട്ടുകൾ ഉപയോഗിക്കുവാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടത്. പ്രീപെയ്ഡ് റീചാർജിന് പഴയ 500 രൂപ നോട്ടുകൾ 2016 ഡിസംബർ 15 വരെ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകി.