യുബിഐക്ക് എതിരെ കോടതിയെ സമീപിക്കുമെന്ന് മല്യ

Posted on: September 4, 2014

Vijay-Mallya-in-suit-big

കിംഗ്ഫിഷർ എയർലൈൻസിനെയും തന്നെയും മനപ്പൂർവമുള്ള കുടിശികക്കാരായി പ്രഖ്യാപിച്ച യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്ക് എതിരെ കോടതിയെ സമീപിക്കുമെന്ന് യുബി ഗ്രൂപ്പ് തലവൻ വിജയ് മല്യ.

കിംഗ് ഫിഷറിന്റെ മൂന്നു ഡയറക്ടർമാരെയും മനപ്പൂർവമുള്ള കുടിശികക്കാരായി പ്രഖ്യാപിച്ചിട്ടുണ്ട്. 4,00 കോടി രൂപയാണ് കോൽക്കത്ത ആസ്ഥാനമായുള്ള യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു കിംഗ്ഫിഷർ നൽകാനുള്ളത്. യുബിഐ ഉൾപ്പടെ 17 ബാങ്കുകൾക്ക് 6,521 കോടി രൂപയാണ് ആസ്തിയുണ്ടായിട്ടും കിംഗ്ഫിഷർ കുടിശികവരുത്തിയിട്ടുള്ളത്.

മനപ്പൂർവമുള്ള കുടിശികക്കാരായി കിംഗ്ഫിഷർ എയർലൈൻസിനെ പ്രഖ്യാപിക്കുന്നതിന് എതിരെ കൽക്കട്ട ഹൈക്കോടതിയിൽ വിജയ് മല്യ നൽകിയ ഹർജി കഴിഞ്ഞയാഴ്ച കോടതി തള്ളിയിരുന്നു. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്നാലെ അക്‌സിസ് ബാങ്കും മല്യയെ മനപ്പൂർവമുള്ള കുടിശികക്കാരനായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്.