ഗ്ലോബൽ വില്ലേജിൽ ജോയ് ആലുക്കാസ് ഷോറൂം തുറന്നു

Posted on: November 30, 2016
ദുബായ് ഗ്ലോബൽ വില്ലേജിൽ ജോയ് ആലുക്കാസ് ഷോറൂം ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്യുന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോ പോൾ ആലുക്കാസ്, ഡയറക്ടർ സോണിയ ജോ പോൾ, ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് ഡയറക്ടർ ആന്റണി ജോസ്, സി ഇ ഒ സുനിൽ ഭാട്ടിയ എന്നിവർ സമീപം.

ദുബായ് ഗ്ലോബൽ വില്ലേജിൽ ജോയ് ആലുക്കാസ് ഷോറൂം ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്യുന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോ പോൾ ആലുക്കാസ്, ഡയറക്ടർ സോണിയ ജോ പോൾ, ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് ഡയറക്ടർ ആന്റണി ജോസ്, സി ഇ ഒ സുനിൽ ഭാട്ടിയ എന്നിവർ സമീപം.

ദുബായ് : ദുബായ് ഗ്ലോബൽ വില്ലേജിൽ ജോയ് ആലുക്കാസ് ഷോറൂം തുറന്നു. ലോകത്തെല്ലായിടത്തു നിന്നുമുള്ള സ്വർണ്ണാഭരണങ്ങൾ ലോകത്തിലുടനീളമുള്ള സന്ദർശകർക്കായി അവതരിപ്പിക്കുക എന്നതാണ് ഓരോ വർഷവും ജോയ് ആലുക്കാസ് ലക്ഷ്യമിടുന്നത്. സന്ദർശകർക്ക് തെരഞ്ഞെടുക്കാൻ പത്തുലക്ഷത്തിലധികം ഡിസൈനുകളാണ് ജോയ ്ആലുക്കാസ് ഗ്ലോബൽ വില്ലേജ് ഔട്ട്‌ലെറ്റിൽ ഒരുക്കിയിരിക്കുന്നത്.

ഡയമണ്ട് ആഭരണങ്ങൾക്ക് 70 % ഡിസ്‌ക്കൗണ്ട്, പോൽക്കി ആഭരണങ്ങൾക്ക് 65 % ഡിസക്കൗണ്ട്, പേളിന്റെ ആഭരണങ്ങൾക്ക് 50 %, പ്രെഷ്യസ് ജ്വല്ലറിക്ക് 10% മേക്കിംഗ് ചാർജ് (പണിക്കൂലി) ഡിസ്‌ക്കൗണ്ട്, തെരഞ്ഞെടുത്ത സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലി ഇല്ല തുടങ്ങിയ ഓഫറുകളുമായി ഇന്ത്യൻ പവലിയനിൽ ഒരുക്കിയിരിക്കുന്ന ജോയ് ആലുക്കാസ് ഷോറൂം സ്വർണ്ണാഭരണങ്ങളുടെ അതിവിശിഷ്ടിമായ ശേഖരമാണ് ബഹുവിധ സംസ്‌കാരങ്ങളുടെയും വിനോദത്തിന്റെയും ഷോപ്പിംഗ് വിസ്മാനുഭവമായ ഗ്ലോബൽ വില്ലേജിൽ എത്തുന്ന ലക്ഷക്കണക്കിന് സന്ദർശകർക്കായി തയാറാക്കിയിരിക്കുന്നത്.

ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ സോണിയ ജോൺ പോൾ, ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് ഡയറക്ടർ ആന്റണി ജോസ്, ഇന്ത്യൻ പവലിയന്റെയും ജോയ് ആലുക്കാസ് ഓഫീഷ്യൽസിന്റെയും സിഇഒ സുനിൽ ഭാട്ടിയ എന്നിവരുടെ സാന്നിധ്യത്തിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ്ഡയറക് ടറുമായ ജോയ് ആലുക്കാസ് ഇന്ത്യൻ പവലിയനിലെ ജോയ്ആലുക്കാസ് ഷോറൂം ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള സ്വർണ്ണാഭരണ വൈവിധ്യത്തെ ഈ അതുല്യമായ കേന്ദ്രത്തിന്റെ ആശയത്തിന് അനുയോജ്യമാംവിധം അവതരിപ്പിക്കുകയാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ആൻഡ് എംഡി ജോയ് ആലുക്കാസ് അഭിപ്രായപ്പെട്ടു.

ഗ്ലോബൽ വില്ലേജിലെ ജോയ് ആലുക്കാസ് ഷോറൂം സന്ദർശിക്കുന്ന ലക്ഷക്കണക്കിന് തദ്ദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും അതുല്യമായ ജ്വല്ലറി ഷോപ്പിംഗ് അനുഭവം പ്രതീക്ഷിക്കാമെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടൂവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.

TAGS: Joy Alukkas |