പി. സദാശിവം ഗവർണറായി നാളെ ചുമതലയേൽക്കും

Posted on: September 4, 2014

Justice-P.-SATHASIVAM-smallകേരള ഗവർണറായി പി. സദാശിവം നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷൺ സത്യവാചകം ചൊല്ലിക്കൊടുക്കും.

ഗവർണർ സ്ഥാനം രാജിവച്ച ഷീലാ ദീക്ഷിത് ഇന്ന് ഡൽഹിക്കു മടങ്ങും. ഇന്നലെ സംസ്ഥാന സർക്കാർ ഷീലാ ദീക്ഷിത് ഔദ്യോഗികമായി യാത്രയയപ്പ് നൽകിയിരുന്നു.