പി. സദാശിവത്തെ ഗവർണറാക്കി ഉത്തരവിറങ്ങി

Posted on: September 3, 2014

Justice-P.-SATHASIVAM-small

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് പി. സദാശിവത്തെ കേരളാ ഗവർണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവൻ പുറത്തിറക്കി. ഷീലാ ദീക്ഷിതിന്റെ രാജിയും രാഷ്ട്രപതി സ്വീകരിച്ചു. ജസ്റ്റീസ് സദാശിവം വൈകാതെ ചുമതലയേൽക്കുമെന്നാണ് സൂചന. സദാശിവത്തിന്റെ നിയമനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കോൺഗ്രസ് അഖിലേന്ത്യ നേതൃത്വവും എതിർപ്പു പ്രകടിപ്പിച്ചിരുന്നു.