പി. സദാശിവം കേരളാ ഗവർണറാകും

Posted on: August 30, 2014

Justice-P.-SATHASIVAM-smallസുപ്രീംകോടതി മുൻ ചീഫ്ജസ്റ്റീസ് പി. സദാശിവം കേരള ഗവർണറായേക്കും. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തതായി സൂചന. തമിഴ്‌നാട്ടിലെ ഭവാനി സ്വദേശിയാണ്.

മദ്രാസ് ഹൈക്കോടതിയിൽ 1973 ൽ അഭിഭാഷകനായി എന്റോൾ ചെയ്ത പി. സദാശിവം ഗവൺമെന്റ് പ്ലീഡറായും നിരവധി സ്ഥാപനങ്ങളുടെ ലീഗൽ അഡൈ്വസറായും പ്രവർത്തിച്ചിട്ടുണ്ട്. 1996-ൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി. 2007 ൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റപ്പെട്ടു. 2007 ഓഗസ്റ്റ് 21 സുപ്രീംകോടതി ജഡ്ജിയായി.2013 ജൂലൈ 19 ന് ചീഫ് ജസ്റ്റീസായി ഉയർത്തപ്പെട്ട അദ്ദേഹം കഴിഞ്ഞ ഏപ്രിൽ 27 ന് സർവീസിൽ നിന്നും വിരമിച്ചു.