03
Friday
May 2024
May 2024
ഡോ. തോമസ് ഐസക്കിന് കോമൺവെൽത്ത് ലോക്കൽ ഗവൺമെന്റ് ഫോറം പുരസ്കാരം
Posted on: November 21, 2016
തൃശൂർ : അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനു നൽകിവരുന്ന സേവനങ്ങൾ പരിഗണിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കില ഡയറക്ടർ ഡോ. പി.പി. ബാലനും കോമൺവെൽത്ത് ലോക്കൽ ഗവൺമെന്റ് ഫോറം പുരസ്കാരം. കിലയിൽ നടന്നുവരുന്ന രാജ്യാന്തര സമ്മേളനത്തിൽ കോമൺവെൽത്ത് ലോക്കൽ ഗവൺമെന്റ് ഫോറം സെക്രട്ടറി ജനറൽ ഡോ. ഗ്രെഗ് മുൻറോ ഡോ. തോമസ് ഐസക്കിനും ഡോ. ബാലനും പുരസ്കാരം സമ്മാനിച്ചു.
സെന്റർ ഓൺ ഇന്റഗ്രേറ്റ് റൂറൽ ഡെവലപ്മെന്റ് ഫോർ ഏഷ്യ ആൻഡ് ദി പസഫിക് (സിർഡാപ്) ഡയറക് ടർ ജനറൽ ടെവിത ജി. ബി. അധ്യക്ഷത വഹിച്ചു. ശ്രീലങ്കയിലെ ലോക്കൽ ഗവൺമെന്റ് സെക്രട്ടറി കമാൽ പത്മശ്രി, കില ഡയറക്ടർ ഡോ. പി.പി. ബാലൻ, ഡോ. മീനാക്ഷി സുന്ദരം, ഡോ. സണ്ണി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
News in this Section
Trending News