കേരള ബജറ്റ് നാളെ അവതരിപ്പിക്കും

Posted on: February 1, 2018

തിരുവനന്തപുരം : കേരള ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നാളെ നിയമസഭയിൽ അവതരിപ്പിക്കും. നികുതി ഇതര വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സംസ്ഥാന ബജറ്റിലുണ്ടായേക്കും.

ആരോഗ്യം- വിദ്യാഭ്യാസം തുടങ്ങി സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകളെല്ലാം വർധിപ്പിക്കും. ഭൂമിയുടെ ന്യായവില ഉയർത്തി രജിസ്‌ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കും. ഭൂമിയുടെ ന്യായവില 10 ശതമാനം വരെ ഉയർത്തിയേക്കുമെന്നാണ് സൂചന.