വോഡഫോൺ മൊബൈൽ ഫോർ ഗുഡ് അവാർഡ് വിജയികളെ പ്രഖ്യാപിച്ചു

Posted on: November 19, 2016

vodafone-nasscom-awards-big

കൊച്ചി : വോഡഫോൺ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള മൊബൈൽ ഫോർ ഗുഡ് അവാർഡ്‌സ് വിജയികളെ പ്രഖ്യാപിച്ചു. ലീഡിംഗ് ചേഞ്ച് മേക്കർ – നോൺ പ്രോഫിറ്റ്, ലീഡിംഗ് ചേഞ്ച് മേക്കർ – ഫോർ പ്രോഫിറ്റ് എന്നീ രണ്ടു വിഭാഗങ്ങളുടെ കീഴിൽ വരുന്ന ആരോഗ്യം, വിദ്യാഭ്യാസം, കൃഷിയും പരിസ്ഥിതിയും, സ്ത്രീ ശാക്തീകരണം, സമഗ്ര വികസനം, എന്നീ മേഖലകളിലെ 11 നൂതന ആശയങ്ങൾക്കാണ് ഇത്തവണ പുരസ്‌കാരം. സർക്കാരിന്റെ നേതൃത്വത്തിലുള്ള നൂതന മൊബൈൽ സൊലൂഷന് പ്രത്യേക പുരസ്‌ക്കാരവും നൽകി ആദരിച്ചു.

വിജയികളായ അഞ്ച് നോൺ പ്രോഫിറ്റ് സ്ഥാപനങ്ങൾക്കും 15 ലക്ഷം രൂപ വീതം നൽകുകയും അവതരിപ്പിക്കപ്പെട്ട പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വേണ്ട പിന്തുണയും ഫൗണ്ടേഷൻ ഉറപ്പുവരുത്തും.

രാജ്യമെമ്പാടും ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിനും ഡിജിറ്റൽ ഇന്ത്യ എന്ന വിശാല ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് വോഡഫോൺ ഇന്ത്യ റെഗുലേറ്ററി ആൻഡ് എക്‌സ്‌റ്റേണൽ അഫയേഴ്‌സ് ഡയറക്ടർ പി. ബാലാജി പറഞ്ഞു.

സാമൂഹിക നന്മയ്ക്ക് മൊബൈൽ ടെക്‌നോളജി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് നാസ്‌കോം ഫൗണ്ടേഷൻ എന്നു മുൻപന്തിയിലാണെന്ന് നാസ്‌കോം ഫൗണ്ടേഷൻ സിഇഒ ശ്രീകാന്ത് സിൻഹ പറഞ്ഞു.

TAGS: Vodafone |