സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി

Posted on: November 17, 2016

pinarayi-vijayan-big-a

തിരുവനന്തപുരം : കേരളത്തിലെ സഹകരണമേഖലയെ തകർക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഈ നീക്കത്തിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കണം. സഹകരണസ്ഥാപനങ്ങളെ തെറ്റായി ചിത്രീകരിക്കരുത്. പടിപടിയായാണ് സഹകരണമേഖല വളർച്ച നേടിയത്. കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അവ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ശബരിമല റൂട്ടിൽ എടിഎമ്മുകളിൽ കൃത്യമായി പണം നിറയ്ക്കാനും കൂടുതൽ എക്‌സ്‌ചേഞ്ച് സെന്ററുകൾ തുറക്കാമെന്നും ബാങ്കുകൾ സമ്മതിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

അന്യസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് പണം അയ്ക്കാനുള്ള തടസങ്ങൾ നീക്കമെന്നും മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ബാങ്കുകൾ സമ്മതിച്ചു. തോട്ടം തൊഴിലാളികളുടെ ശമ്പളം തോട്ടം ഉടമകൾ ജില്ലാകളക് ടർമാർക്ക് കൈമാറണം. കളക്ടർമാർ പണം കൈമാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.