അശോക് ലേലാൻഡ് പന്ത്‌നഗർ യൂണിറ്റിന് ഡെമിങ് പുരസ്‌കാരം

Posted on: November 9, 2016

ashok-leyland-deming-prize

കൊച്ചി : അശോക് ലേലാൻഡ് പന്ത്‌നഗർ യൂണിറ്റിന് നിർമാണ രംഗത്തെ സമ്പൂർണ ഗുണമേന്മാ ആസൂത്രണത്തിനുള്ള ഈ വർഷത്തെ ഡെമിങ് പുരസ്‌കാരം. ഡെമിങ് പുരസ്‌കാരം ഇതാദ്യമായാണ് ജപ്പാനു പുറത്തുള്ള ഒരു വാണിജ്യ വാഹന നിർമാതാവിനു ലഭിക്കുന്നത്.

ആഗോളതലത്തിൽ തന്നെ ഗുണമേൻമയ്ക്ക് ഏർപ്പെടുത്തപ്പെട്ട ഏറ്റവും വിലമതിക്കപ്പെടുന്ന പുരസ്‌കാരങ്ങളിൽ ഒന്നാണിത്. ഭാവിയിലേക്കുതകുന്ന ട്രക്കുകളും വാഹനങ്ങളും നിർമിക്കാൻ കഴിവുള്ള പ്ലാന്റിനു ലഭിച്ച അംഗീകാരമാണിതെന്ന് അശോക് ലേലാൻഡ് മാനേജിംഗ് ഡയറക്ടർ വിനോദ് കെ. ദാസരി പറഞ്ഞു.