പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു

Posted on: November 5, 2016

petrol-dispencers-big

ന്യൂഡൽഹി : എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് വർധിപ്പിച്ചത്.

വിലവർധന ഇന്ന് അർധരാത്രി നിലവിൽ വരും. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വില വർധന.

സെപ്റ്റംബർ ഒന്നിന് ശേഷം ആറാം തവണയാണ് പെട്രോൾ വില വർധിപ്പിക്കുന്നത്. ഡീസലിന് ഒരു മാസത്തിനിടെ മൂന്നാം തവണയാണ് വില കൂട്ടുന്നത്.