കേരളത്തിൽ ആർ എസ് എസ് ഹർത്താൽ

Posted on: September 1, 2014

കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാളെ ആർ എസ് എസ് ഹർത്താലിന് ആഹ്വാനം ചെയ്തു. കതിരൂർ ഡയമണ്ട് മുക്കിൽ തിങ്കളാഴ്ച രാവിലെയുണ്ടായ അക്രമത്തിൽ ഇളന്തോട്ടത്തിൽ മനോജാണ് കൊല്ലപ്പെട്ടത്. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മാരുതിവാനിൽ സഞ്ചരിക്കുകയായിരുന്ന മനോജിനെ വടിവാളുകൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. സഹയാത്രികനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബിജെപി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.കേരള, എംജി, കാലിക്കട്ട്, കണ്ണൂർ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: BJP | Harthal | RSS |