യുണൈറ്റഡ് ബാങ്ക് മല്യയെ നിശ്ചയമുള്ള കുടിശികക്കാരനായി പ്രഖ്യാപിച്ചു

Posted on: September 1, 2014

Vijay-Mallya-in-kingfisher-

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ കിംഗ്ഫിഷർ എയർലൈൻസിനെയും ചെയർമാൻ വിജയ് മല്യയെയും നിശ്ചയമുള്ള കുടിശികക്കാരായി പ്രഖ്യാപിച്ചു. കടബാധ്യതകൾ അടച്ചുതീർക്കാൻ ശേഷിയുണ്ടായിട്ടും അതിനു മുതിരാത്തവരെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.

നിശ്ചയമുള്ള കുടിശികക്കാരായി യുബിഐ പ്രഖ്യാപിക്കുന്നതിനെതിരെ കിംഗ്ഫിഷർ എയർലൈൻസ് കൽക്കട്ട ഹൈക്കോടതിയിൽ നൽകിയ ഹർജി, കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. 4,00 കോടി രൂപയാണ് കോൽക്കത്ത ആസ്ഥാനമായുള്ള യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മാത്രം കിംഗ്ഫിഷർ എയർലൈൻസ് നൽകാനുള്ളത്.