വോഡഫോൺ ഇന്ത്യയ്ക്ക് 200 ദശലക്ഷത്തിലേറെ ഉപഭോക്താക്കൾ

Posted on: September 22, 2016

 

vodafone-md-ceo-sunil-sood

കൊച്ചി : ഇന്ത്യയിലെ 200 ദശലക്ഷത്തിലേറെ ഉപഭോക്താക്കൾ തെരഞ്ഞെടുത്ത ടെലികോം സേവനദാതാവെന്ന നേട്ടം തങ്ങൾ കരസ്ഥമാക്കിയതായി വോഡഫോൺ പ്രഖ്യാപിച്ചു. 22.5 ശതമാനം വരുമാന വിഹിതവുമായി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവന ദാതാവായ വോഡഫോണിന്റെ ഉപഭോക്താക്കളിൽ പകുതിയിലേറെയും (107 ദശലക്ഷം) ഗ്രാമീണ മേഖലയിൽ നിന്നാണ്.

വോഡഫോൺ ഗ്രൂപ്പിൽ നിന്ന് നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 47,700 കോടി രൂപയുടെ വിദേശ പ്രത്യക്ഷ നിക്ഷേപം ലഭിച്ചതായും വോഡഫോൺ ഇന്ത്യ അറിയിച്ചു. ഈ നിക്ഷേപം സ്‌പെക്ട്രം, നെറ്റ്‌വർക്ക് വികസന മേഖലകളിലെ നിക്ഷേപങ്ങളെ ശക്തമായി മുന്നോട്ടു കൊണ്ടു പോകാൻ സഹായിക്കും.

വോഡഫോണിനോട് തങ്ങളുടെ നിക്ഷേപകർ കാട്ടുന്ന വിശ്വാസത്തിലും പിന്തുണയിലും ആഹ്ലാദമുണ്ടെന്നും ഈ അവസരത്തിൽ സംസാരിച്ച വോഡഫോൺ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുനിൽ സൂദ് ചൂണ്ടിക്കാട്ടി. വോയ്‌സും ഡാറ്റയും ഉപയോഗിക്കുന്നവർ അടക്കം എല്ലാവർക്കും മികച്ച അനുഭവമാണ് വോഡഫോൺ സൂപ്പർനെറ്റ് നൽകുന്നത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ വരുമാന വിഹിതത്തിൽ 0.6 ശതമാനം വളർച്ച കൈവരിക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS: Vodafone |