വോഡഫോണും ബിഎസ്എൻഎല്ലും തമ്മിൽ റോമിംഗ് ധാരണ

Posted on: September 11, 2016

Vodafone-Logo-Big

കൊച്ചി : വോഡഫോണും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും തമ്മിൽ 2ജി ഇൻട്രാ സർക്കിൾ റോമിംഗിന് ധാരണയായി. പുതിയ ധാരണപ്രകാരം ഇരു കമ്പനികളും ടവറുകൾ ഉൾപ്പെടെയുള്ളവ പരസ്പരം പങ്കുവയ്ക്കും. ഇരുകമ്പനികൾക്കും നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനും സേവനം മെച്ചപ്പെടുത്താനും സാധിക്കും.

വോഡഫോണിന് രാജ്യത്താകെ 1,37,000 ൽപ്പരം ടവറുകളും ബിഎസ്എൻഎല്ലിന് 1,14,000 ൽപ്പരം ടവറുകളുമാണുള്ളത്. കൂടുതൽ മെച്ചപ്പെട്ട വോയ്‌സ്, ഡാറ്റാ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനാണ് തങ്ങളുടെ ശ്രമമെന്ന് വോഡഫോൺ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുനിൽ സൂദ് പറഞ്ഞു.

TAGS: Vodafone |