May 2024
മഹീന്ദ്ര ആൻഡ് മഹീന്ദ്ര 4000 കോടിയുടെ വികസനത്തിന്
Posted on: August 29, 2014
മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്ത ഏഴുവർഷംകൊണ്ട് 4000 കോടി രൂപയുടെ വിപുലീകരണം നടത്തും. അടിസ്ഥാനസൗകര്യ വികസനം, ഗവേഷണം, സ്ഥാപിതശേഷി ഉയർത്തൽ തുടങ്ങിയവയ്ക്കായി മഹാരാഷ്ട്രയിലെ ചക്കൻ പ്ലാന്റിനോടനുബന്ധിച്ചാണ് വികസനം നടത്തുന്നത്.
ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്കയും മഹാരാഷ്ട്ര വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അപൂർവ്വ ചന്ദ്രയും ഒപ്പുവച്ചു. മഹാരാഷ്ട്ര സർക്കാർ അൾട്രാ മെഗാ പ്രോജക്ട് പദവി നൽകി എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അപൂർവ്വ ചന്ദ്ര അറിയിച്ചു. കമ്പനി ചെയർമാൻ ആനന്ദ് മഹീന്ദ്ര സർക്കാരിനെ അഭിനന്ദിച്ചു.
TAGS: Chakkan Plant Expansion | Mahindra & Mahindra |
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മെരു കാബ്സിനെ പൂര്‍ണമായും ഏറ്റെടുക്കുന്നു
മഹീന്ദ്ര ഥാര്‍ ഓഗസ്റ്റ് 15 ന് അവതരിപ്പിക്കും
സോഫ്റ്റ് ബാങ്ക് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയിൽ നിക്ഷേപം നടത്തിയേക്കും
ഓട്ടോ എക്സ്പോയിൽ 18 വാഹനങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര
ഉയര്‍ന്ന മാനേജ്മെന്റ് തലത്തിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര