ലുലുമാളിൽ ഓണാഘോഷങ്ങൾ തുടങ്ങി

Posted on: September 8, 2016

lulu-mall-onam-2016-inaug-b

കൊച്ചി : ഇടപ്പള്ളി ലുലുമാളിലെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. സിനിമാതാരം ദേവൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ തുടക്കംകുറിച്ച ഓണാഘോഷങ്ങളിൽ പുലിക്കളിയും മയിലാട്ടവും അരങ്ങേറി. 16 ദിവസത്തെ ഒണാഘോഷങ്ങൾ 22 ന് സമാപിക്കും.

എട്ടാം തീയതി വയാലി ബാൻഡിൽ മുളകൊണ്ടുണ്ടാക്കിയ സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചാണ് ബാൻഡ് അരങ്ങേറുന്നത്. ഒൻപതിന് കളരിപ്പയറ്റ്, 10 ന് രാവിലെ മുതൽ പൂക്കളമത്സരവും ചക്യാർകൂത്തും, 12 ന് വനിത പൊന്നോണാക്കാഴ്ചയിൽ മലയാളി മങ്ക, പൂക്കളം, തിരുവാതിരകളി, പായസം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടക്കും. പൂക്കളമത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 25000, 20000, 10000 രൂപ വീതവും, മലയാളിമങ്കയിലെ വിജയികൾക്ക്15000, 10000, 7500 രൂപ വീതവും സമ്മാനിക്കും. പൂക്കളമത്സരത്തിൽ പങ്കെടുക്കുവാൻ ആദ്യം റജിസ്റ്റർചെയ്തു പങ്കെടുക്കുന്ന 50 ടീമുകൾക്ക് 3000 രൂപ വീതം ലഭിക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ 0484 – 4447414, 4447416 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

15,16 തീയതികളിൽ കുട്ടിഓണം എന്ന പേരിൽ അഞ്ചുമുതൽ 10 വയസുവരെ പ്രായമുള്ളകുട്ടികൾക്ക് വേണ്ടി നാടൻ കലകളും ഓണചിന്തകളും അടങ്ങുന്ന ക്യാമ്പ് നടക്കും.

TAGS: Lulu Mall |