മലേഷ്യ എയർലൈൻസ് 6,000 ജീവനക്കാരെ കുറയ്ക്കും

Posted on: August 29, 2014

Malaysia-Airlines-Terminal-

അടിക്കടിയുണ്ടായ രണ്ടു വിമാനദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മലേഷ്യ എയർലൈൻസ് 6,000 ജീവനക്കാരെ പിരിച്ചുവിടും. കമ്പനി പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ആകെ 20,000 ജീവനക്കാരാണ് മലേഷ്യ എയർലൈൻസിനുള്ളത്.

ആറു ബില്യൺ മലേഷ്യൻ റിംഗറ്റ് (1.9 ബില്യൺ ഡോളർ) മുതൽമുടക്കിയാണ് കമ്പനിയെ പുനസംഘടിപ്പിക്കാനൊരുങ്ങുന്നത്. മലേഷ്യൻ ഗവൺമെന്റിന്റെ നിക്ഷേപ സ്ഥാപനമായ കഹസാന നാഷണലിന്റെ കൈവശമാണ് എയർലൈൻസിന്റെ 69 ശതമാനം ഓഹരികൾ. കമ്പനിയുടെ ഉടമസ്ഥാവകാശം പൂർണമായും ഏറ്റെടുക്കുകയാണ് കഹസാനയുടെ ലക്ഷ്യം.